വ്യാജ സന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ചയാള്‍ അറസ്റ്റില്‍ - false message
നഗരൂർ മുണ്ടയിൽകോണം സൽമ വില്ലയിൽ ഷജീർ (39) ആണ് പൊലീസിന്‍റെ പിടിയിലായത്
തിരുവനന്തപുരം: വ്യാജ സന്ദേശം നൽകി പൊലീസിനെ കബളിപ്പിച്ച ആളെ അറസ്റ്റ് ചെയ്തു. നഗരൂർ മുണ്ടയിൽകോണം സൽമ വില്ലയിൽ ഷജീർ(39) നെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചക്ക് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്ത് നഗരൂർ മുണ്ടയിൽകോണത്ത് മദ്രസയുടെ അടുത്ത് ഒരു വീട്ടിൽ വലിയ ആൾകൂട്ടം ഉണ്ടെന്നും വഴിയാത്രയ്ക്കിടെ ഇത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് സ്റ്റേഷനിൽ അറിയിക്കുന്നതെന്നും യുവാവ് പറയുകയായിരുന്നു. മറ്റ് ജോലി തിരക്കുകൾ മാറ്റിവച്ച് പൊലീസുകാർ ആൾകൂട്ടം ഉണ്ടെന്ന് പറഞ്ഞ സ്ഥലത്തെത്തി. എന്നാൽ പണി തീരത്ത വീട്ടിൽ വീട്ടുടമസ്ഥൻ അല്ലാതെ ആരുമില്ല. തുടർന്ന് തങ്ങളെ കബളിപ്പിച്ചതാണെന്ന് പൊലീസിന് മനസ്സിലായി. വ്യാജ സന്ദേശം വിളിച്ചു പറഞ്ഞ നമ്പറിലേക്ക് പൊലീസുകാർ വിളിച്ചെങ്കിലും യുവാവ് ഫോൺ കട്ടാക്കി. തുടർന്ന് സൈബർ സെല്ലിന്‍റെ സഹായത്തോടെ അഡ്രസ് കണ്ടെത്തി യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവും ഈ വീട്ടുകാരും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടെന്നും നേരത്തെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.