കേരളം

kerala

ETV Bharat / state

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്; കോൺഗ്രസിന് വിജയം - എൽഡിഎഫ്

പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റ് ജി ആർ അജിത്തിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്

By

Published : Jun 28, 2019, 9:44 AM IST

Updated : Jun 28, 2019, 11:16 AM IST

തിരുവനന്തപുരം:ജില്ല പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വിജയം നേടി കോൺഗ്രസ് പാനൽ. ഭരണസമിതിയിലെ മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റ് ജി ആർ അജിത്തിനെ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് ടി എസ് ബൈജുവിന്‍റെ നേതൃത്വത്തിൽ മത്സരത്തിനിറങ്ങിയ ഇടതുപാനലാണ് പരാജയപ്പെട്ടത്. 2017ൽ യുഡിഎഫ് ഭരണത്തിലായിരുന്ന സംഘം പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചറിയൽ കാർഡ് വിതരണത്തിനിടെ പൊലീസുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും 11 പേർ സസ്പെൻഡിലാവുകയും ചെയ്‌തിരുന്നു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

Last Updated : Jun 28, 2019, 11:16 AM IST

ABOUT THE AUTHOR

...view details