തിരുവനന്തപുരം : മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസിൽ അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ്. ഭരണഘടന വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ തിരുവല്ല കോടതിയുടെ നിർദേശ പ്രകാരം എടുത്ത കേസാണ് പൊലീസ് അവസാനിപ്പിക്കുന്നത്. തെളിവില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നടപടി.
ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഉടൻതന്നെ കോടതിയിൽ സമർപ്പിക്കും. കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് റിപ്പോര്‍ട്ട് നൽകി കഴിഞ്ഞു. ക്രിമിനൽ കേസ് നിലനിൽക്കില്ല എന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടർ തിരുവല്ല ഡിവൈഎസ്‌പിക്ക് നിയമോപദേശം നൽകിയിട്ടുണ്ട്.