തിരുവനന്തപുരം:നെയ്യാറ്റിൻകര എള്ളുവിളയിലെ ക്ഷീര സഹകരണ സംഘത്തിൽ കാലിത്തീറ്റയുമായി വന്ന ലോറിഡ്രൈവറിനും തൊഴിലാളികൾക്കും പൊലീസുകാരുടെ ക്രൂര മർദ്ദനം. ലോറിഡ്രൈവറെ പരസ്യമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപകമാണ്. കഴിഞ്ഞ മെയ്19 ന് ആയിരുന്നു സംഭവം. ചേർത്തല പട്ടണക്കാടിൽ നിന്ന് തീറ്റയുമായി വന്ന ലോറി ഡ്രൈവർ ഉൾപ്പടെ ഉള്ളവർക്കാണ് മർദ്ദനമേറ്റത്.
- ക്രൂര മർദനവും പിഴയും
ഗതാഗതം നിയന്ത്രിക്കാൻ നിലമാമൂട് ജംഗ്ഷനിൽ കയറുകൊണ്ട് അടച്ചിരുന്ന റോഡിലൂടെ പ്രവേശിച്ചു എന്നതാണ് പൊലീസുകാരെ പ്രകോപിതരാക്കിയത്. ജിം റൂട്ട് എന്ന ലോറിയുടെ ഡ്രൈവർ അച്ചു എന്ന ഇന്ദു രാജ്, യൂണിയൻ തൊഴിലാളി ഷാജി, സംഘത്തിലെ ജീവനക്കാരനായ മനു എന്നിവരാണ് പൊലീസിന്‍റെ അതിക്രമത്തിന് ഇരകളായത്.