തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് യുഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പൊതുവഴി തടസപ്പെടുത്തി, അനുമതി വാങ്ങാതെ മൈക്ക് ഉപയോഗിച്ചു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി (Police Book UDF Leaders).
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ, എംഎം ഹസൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻ. കെ.പ്രേമചന്ദ്രൻ, രമ്യ ഹരിദാസ്, സി പി ജോൺ, വി.എസ് ശിവകുമാർ, പാലോട് രവി, പി.കെ. വേണുഗോപാൽ, എം.വിൻസെന്‍റ് , കെ.മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം കണ്ടാലറിയാവുന്ന 3000 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത് (UDF's Secretariat Blockade).
K Sudhakaran Against CM : രണ്ട് ടേം ഭരിച്ചിട്ട് എന്തുണ്ടാക്കി, ഇടതുസര്‍ക്കാറിന്‍റെ പാരമ്പര്യം കാക്കാന്‍പോലും പിണറായിക്കായില്ല: കെ സുധാകരന്‍
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം രണ്ടാം തവണയാണ് യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുന്നത്. ആയിരക്കണക്കിന് പ്രവർത്തകരാണ് ഉപരോധത്തിനെത്തിയത്. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രവർത്തകർ സംഘടിച്ചതോടെ നഗരത്തിലെ ഗതാഗതം താറുമാറായി. രണ്ടുടേം ഭരിച്ചിട്ട് കേരളത്തിൽ എന്തുണ്ടാക്കിയെന്ന് കാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തുള്ള പ്രസംഗത്തില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിരുന്നു (K Sudhakaran Against Pinarayi Vijayan).
UDF's Secretariat Blockade : അഴിമതി വിഷയങ്ങളുയര്‍ത്തി യുഡിഎഫ് സമരമുഖത്ത് ; സെക്രട്ടേറിയറ്റ് ഉപരോധം പുരോഗമിക്കുന്നു
ഇടതുസർക്കാരുകളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ പോലും പിണറായി സർക്കാരിന് കഴിഞ്ഞില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. ചരിത്രത്തിൽ ഇത്ര മോശപ്പെട്ട ഒരു ഇടതുസർക്കാര്‍ ഇതുവരെയും ഉണ്ടായിട്ടില്ല. രണ്ട് ടേം ആയല്ലോ ആശാൻ ഇവിടെ വിലസുന്നത്, എന്നിട്ട് പിണറായി വിജയന് എന്ത് നേട്ടമാണ് പറയാനുള്ളത്. കർഷകരുടെ പ്രശ്‌നം പരിഹരിക്കാൻ എന്താണ് സർക്കാർ ചെയ്‌തത്. റബ്ബർ കർഷകരെ വ്യാമോഹിപ്പിച്ചിട്ട് എന്ത് കൊടുത്തെന്നും അദ്ദേഹം ചോദിച്ചു.
വിഴിഞ്ഞം തുറമുഖം ഞങ്ങൾ ഉന്തി തള്ളി മുന്നോട്ട് കൊണ്ടുപോയതാണ്. ഞാൻ മാത്രം എന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി തുറമുഖത്ത് ആദ്യ കപ്പൽ എത്തിയതിൻ്റെ ഉദ്ഘാടന ചടങ്ങ് കൊണ്ടുപോയത്. ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. സ്വന്തം പടം വച്ച് ഫ്ലക്‌സ് അടിച്ച് മേനി നടിച്ചു. മുൻ മുഖ്യമന്ത്രിമാരെയും മറ്റുള്ളവരെയും പരാമർശിച്ചില്ല. ഇടതുപക്ഷത്തിന്‍റെ മാന്യത കാണിക്കാൻ പിണറായിക്ക് കഴിയുന്നില്ലെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തിയിരുന്നു.