തിരുവനന്തപുരം: വർക്കലയിൽ സ്‌കൂളിൽ കടന്നു കയറി പൊലീസിന്‍റെ അതിക്രമം. വർക്കല സർക്കാർ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പൊലീസ് വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി. പ്ലസ്ടു വിദ്യാര്‍ഥിയും സംസ്ഥാന കബഡി താരവുമായ സുധീഷിനാണ് പൊലീസിന്‍റെ ക്രൂരമായ മര്‍ദനമേറ്റത്. നവംബര്‍ ഏഴിന് ദേശീയ മീറ്റിന് പങ്കെടുക്കേണ്ട താരമാണ് സുധീഷ്.
പൊലീസ് സ്‌കൂളിൽ കയറി വിദ്യാർഥികളെ മർദിച്ചതായി പരാതി - വര്‍ക്കല പൊലീസ് ആക്രമണം
സംസ്ഥാന കബഡി താരമായ സിധീഷിന് പൊലീസിന്‍റെ ക്രൂരമായ മര്‍ദനമേറ്റു
വർക്കല
യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടെ ഒരു സംഘം വിദ്യാർഥികൾ പടക്കം പൊട്ടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രിൻസിപ്പൽ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള സംഘമാണ് സ്ഥലത്തെത്തിയത്. പടക്കം പൊട്ടിച്ച വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായും ആരോപണമുണ്ട്. സുധീഷിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസിനെതിരെ പരാതി നൽകാനാണ് വിദ്യാർഥികളുടെ മാതാപിതാക്കളുടെ തീരുമാനം.
Last Updated : Oct 28, 2019, 7:19 PM IST