കേരളം

kerala

ETV Bharat / state

ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനം: ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും - മന്ത്രി.ഇ.പി.ജയരാജന്‍

നിയമസഭാ മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത് തടയുന്നതിനിടയിലാണ് എം.എല്‍.എക്ക് മര്‍ദ്ദനമേറ്റതെന്ന് മന്ത്രി ഇപി ജയരാജൻ.

ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം: ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും

By

Published : Nov 20, 2019, 5:51 PM IST

Updated : Nov 20, 2019, 11:52 PM IST

തിരുവനന്തപുരം:ഷാഫി പറമ്പില്‍ എം.എല്‍.എക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ നിയമസഭയെ അറിയിച്ചു. എം.എല്‍.എക്ക് മര്‍ദ്ദനമേറ്റ സംഭവം നിര്‍ഭാഗ്യകരമാണ്. നിയമസഭ മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചത് തടയുന്നതിനിടയിലാണ് എം.എല്‍.എക്ക് മര്‍ദ്ദനമേറ്റത്. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലേക്ക് പോകാന്‍ എം.എല്‍.എ തയ്യാറായില്ല. നിര്‍ബന്ധപൂര്‍വ്വം ആംബുലന്‍സില്‍ നിന്നിറങ്ങി പൊലീസ് വാനില്‍ കയറുകയായിരുന്നു. ജനപ്രതിനിധികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സംഭവം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ നയമല്ല ഈ സര്‍ക്കാരിനെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിക്കു വേണ്ടി ഇ.പി. ജയരാജന്‍ മറുപടി നല്‍കി.

ഷാഫി പറമ്പിലിന് പൊലീസ് മര്‍ദ്ദന: ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കും
Last Updated : Nov 20, 2019, 11:52 PM IST

ABOUT THE AUTHOR

...view details