തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ കഴിഞ്ഞ നാല് വർഷത്തെ നിയമന വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടു. ജോലി തട്ടിപ്പിന്‍റെ പ്രധാന സൂത്രധാരനായ ശശികുമാരന്‍ തമ്പി സ്ഥാപനത്തിന്‍റെ എച്ച് ആർ ആയി പ്രവർത്തിച്ച 2018 മുതലുള്ള സ്ഥിര, താത്കാലിക, കരാർ, നിശ്ചിത കരാർ എന്നിങ്ങനെ ഇക്കാലയളവിൽ നടന്ന മുഴുവൻ നിയമനങ്ങളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് മാനേജ്മെന്‍റിന് കത്ത് നൽകി. ശശികുമാരൻ തമ്പി ഇപ്പോൾ ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ലീഗൽ എഡിഎമ്മാണ്.
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ് : കഴിഞ്ഞ നാല് വർഷത്തെ നിയമന വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത
ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ പ്രധാന സൂത്രധാരനായ ശശികുമാരന്‍ തമ്പി സ്ഥാപനത്തിന്‍റെ എച്ച് ആർ ആയി പ്രവർത്തിച്ച 2018 മുതലുള്ള സ്ഥിര, താത്കാലിക, കരാർ, നിശ്ചിത കരാർ എന്നിങ്ങനെ ഇക്കാലയളവിൽ നടന്ന മുഴുവൻ നിയമനങ്ങളുടെയും വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് മാനേജ്മെന്‍റിന് കത്ത് നൽകി
നിയമന വിവരങ്ങൾ ശശികുമാരന്‍ തമ്പി സുഹൃത്തായ ശ്യാംലാലിന് കൈമാറാറുണ്ടായിരുന്നു. തുടർന്ന് ശ്യാംലാൽ, പ്രേംകുമാർ, ദിവ്യ നായർ, രാജേഷ്, അനിൽകുമാർ, മനോജ് എന്നിവർ ഉദ്യോഗാർഥികളെ വലയിലാക്കുകയുമാണ് ചെയ്തിരുന്നത്. തട്ടിപ്പിൽ, എംഎൽഎ ഹോസ്‌റ്റലിലെ റിസപ്ഷനിസ്‌റ്റ് കൂടിയായ മനോജിന്‍റെ ഇടപെടൽ വിഷയത്തിൽ രാഷ്‌ട്രീയ ശക്തികളുടെ ഇടപെടലുണ്ടോ എന്ന സംശയം ഉയർത്തുന്നുണ്ട്.
എംഎൽഎ ഹോസ്‌റ്റലിലെ തന്നെ കോഫി ഹൗസിലെ ജീവനക്കാരനും തട്ടിപ്പിൽ പങ്കാളിയാണ്. കേസിൽ ഉന്നതരുടെ പങ്കും അന്വേഷണ സംഘം പരിശോധിക്കും. തട്ടിപ്പിൽ കൂടുതൽ പേർ ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.