തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നാളെ മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ലോകഡൗണില്‍ ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്. ജനങ്ങള്‍ പുറത്തിറങ്ങുന്ന തരത്തിലുള്ള ഒരു ഇളവും നല്‍കരുതെന്നും പൊലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിര്‍മാണ മേഖലയിലെ ഇളവ് പിൻവലിക്കണം
ഇളവുകള്‍ കൂടുതൽ അനുവദിച്ചാല്‍ ജനങ്ങള്‍ പുറത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഇവരെ മുഴുവന്‍ പരിശോധിക്കുന്നത് കൊണ്ട് തന്നെ നിരത്തില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നുമാണ് പൊലീസ് ഭാഷ്യം. നിര്‍മാണമേഖല ഉൾപ്പടെ ഇളവ് അനുവദിക്കരുത്. ഇവിടെ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. നിലവിലെ സാഹചര്യത്തിൽ യാത്ര അനുവദിക്കുക അപ്രായോഗികമാണ്. ഇതുകൂടാതെ സഹകരണ സംഘങ്ങള്‍ക്ക് നല്‍കിയ അനുമതിയും പിന്‍വലിക്കണം. ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.