കേരള പൊലീസിന് കരുത്ത് പകരാൻ പുത്തൻ തീം സോങ് - കേരള പൊലീസ്
രാജ്യത്തെ മറ്റ് സേനാവിഭാഗങ്ങൾക്കെല്ലാമുള്ളതുപോലെ കേരള പോലീസിനും തീംസോങ് എത്തുന്നു.

തിരുവനന്തപുരം: കേരള പൊലീസിന് പുത്തൻ ഉണർവ് പകരാൻ തീം സോങ് എത്തുന്നു. പൊലീസിലെ എല്ലാ സേന വിഭാഗങ്ങളുടെയും പ്രവർത്തനം ഉൾക്കൊള്ളിച്ചാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. തീം സോങിന്‍റെ ടെസ്റ്റ് സ്ക്രീനിങ് തിരുവനന്തപുരത്ത് നടന്നു.
ഇംഗ്ലീഷ് മലയാളം ഭാഷകളിലാണ് തീം സോങിന്‍റെ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് . ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇംഗ്ലീഷ് ഗാനത്തിന്‍റെ രചയിതാവ്. ഇതേ വരികൾ തന്നെ എസ് രമേശൻ നായർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മനു രമേശാണ് സംഗീതം. പ്രശസ്ത സംവിധായകൻ ദീപു കരുണാകരനാണ് വീഡിയോകളുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വീഡിയോയുടെ ടെസ്റ്റ് സ്ക്രീനിങ് നടന്നത്. ആവശ്യമായ മാറ്റങ്ങൾ വരുത്തി അടുത്തമാസമാകും തീം സോങിന്‍റെ ഔപചാരിക പ്രദർശന ഉദ്ഘാടനം.