പാലക്കാട്: പൊലീസ് ആക്‌ട് നിയമം കൊണ്ടുവന്നതില്‍ സർക്കാരിനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. പൊലീസ് ആക്‌ട് നിയമം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സുപ്രീംകോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് ആക്‌ട് നിയമം; സർക്കാരിനെതിരെ വി മുരളീധരൻ - കേന്ദ്രസഹമന്ത്രി വി മുരളീധരൻ
പുതിയ പൊലീസ് ആക്‌ട് നിയമം അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും സുപ്രീംകോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും വി മുരളീധരൻ
പൊലീസ് ആക്‌ട് നിയമം; സർക്കാരിനെതിരെ വി മുരളീധരൻ
ധനമന്ത്രി തോമസ് ഐസക്കിന് കുറച്ച് നാളായി ബുദ്ധിഭ്രമം ആണെന്നും ഇഡി നിരന്തരം കേസ് എടുക്കുന്നുവെന്ന് കള്ളപ്രചരണം നടത്തുന്നുവെന്നും മുരളീധരൻ പറഞ്ഞു. സഹതാപ തരംഗം പിടിച്ചു പറ്റുകയാണ് സർക്കാർ ലക്ഷ്യം. ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജൻസികളെ പേടിപ്പിക്കേണ്ടെന്നും വി മുരളീധരൻ കൂട്ടിചേർത്തു.
Last Updated : Nov 22, 2020, 10:47 PM IST