തിരുവനന്തപുരം:സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഭക്ഷ്യ ഭദ്രത അലവന്‍സ് ഭക്ഷ്യക്കിറ്റില്‍ വിഷാംശമുള്ളതായി കണ്ടെത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതു സംബന്ധിച്ച ലാബ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്ത കിറ്റില്‍ ഉള്‍പ്പെട്ട കപ്പലണ്ടി മിഠായിയിലാണ് വിഷാംശം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന അഫ്ളോടോക്സിന്‍ ബി വണ്‍ കണ്ടെത്തിയതു സംബന്ധിച്ച സാംപിള്‍ പരിശോധനാ ഫലമാണ് കൈമാറിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ എന്നിവര്‍ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. കിറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികള്‍ പ്രതിപക്ഷ നേതാവിന് ലഭിച്ചിരുന്നു.
കൂടുതല്‍ വായനക്ക്:സംസ്ഥാനത്ത് 7540 പേര്‍ക്ക് കൂടി COVID; 48 മരണം
ഇതേത്തുടര്‍ന്നാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കപ്പലണ്ടി മിഠായി സര്‍ക്കാര്‍ അനലിസ്റ്റ്‌സ് ലബോറട്ടറിയില്‍ പരിശോധനക്ക് നല്‍കിയത്. തമിഴ്‌നാട്ടിലെ ഒരു കമ്പനിയില്‍ നിന്നാണ് സപ്ലൈകോ ഈ മിഠായി വാങ്ങിയത്.