കേരളം

kerala

ETV Bharat / state

പി.നാരായണക്കുറുപ്പിന് പദ്മശ്രീ സമ്മാനിച്ചു

പുരസ്ക്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അംഗീകാരം ലഭിച്ചതില്‍ സന്തോഷമെന്നും പദ്മശ്രീ

പദ്മശ്രീ കൈമാറി;  പി.നാരായണക്കുറുപ്പിന് പദ്‌മശ്രീ പുരസ്ക്കാരം സമ്മാനിച്ചു.  വി പി ജോയ്  പുരസ്ക്കാരം
പി.നാരായണക്കുറുപ്പിന് പദ്മശ്രീ കൈമാറി

By

Published : Apr 16, 2022, 2:22 PM IST

തിരുവനന്തപുരം: കവിയും എഴുത്തുകാരനുമായ പി.നാരായണക്കുറുപ്പിന് പദ്‌മശ്രീ പുരസ്കാരം സമ്മാനിച്ചു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് ഇന്ദിര നഗറിലെ കവിയുടെ വീട്ടിലെത്തിയാണ് പുരസ്കാരം കൈമാറിയത്. വിശിഷ്ടമായ അംഗീകാരം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് പുരസ്കാരം സ്വീകരിച്ച ശേഷം കവി പറഞ്ഞു.

പുതിയ തലമുറയ്ക്ക് പ്രചോദനമാകാൻ കഴിഞ്ഞാൽ താൻ ധന്യനായെന്നും സാഹിത്യത്തിനു വേണ്ടിയും കലയ്ക്കു വേണ്ടിയും ചെലവാക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷയെ സ്നേഹിക്കുകയും സാഹിത്യത്തിന് വേണ്ടി ജീവിതം സമർപ്പിക്കുകയും ചെയ്ത മഹാനാണ് കവി പി.നാരായണക്കുറുപ്പെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് പറഞ്ഞു. 88-ാമത്തെ വയസ്സിലാണ് പി.നാരായണക്കുറുപ്പിനെ തേടി പത്മശ്രീ എത്തുന്നത്.

പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും വിശിഷ്ടമായ അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പി. നാരായണക്കുറുപ്പ് പ്രതികരിച്ചു. 1934 സപ്തംബര്‍ 5ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പി നാരായണക്കുറുപ്പിന്റെ ജനനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി.

1956 ല്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റിസര്‍ച്ച് ഓഫീസര്‍, സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എഡിറ്റര്‍, വിശ്വവിജ്ഞാനകോശം, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്ററ്റിയൂട്ട് എന്നിവയില്‍ ഗസ്റ്റ് എഡിറ്റര്‍ നിലകളില്‍ പ്രവര്‍ത്തിച്ചു.അസ്ത്രമാല്യം, ഹംസധ്വനി, അപൂര്‍ണ്ണതയുടെ സൗന്ദര്യം,നാറാണത്തു കവിത, കുറുങ്കവിത, ഭൂപാളം, നിശാഗന്ധി, അമ്മത്തോറ്റം, സാമം സംഘര്‍ഷം, ശ്യാമസുന്ദരം, ആയര്‍ കുലത്തിലെ വെണ്ണ, തുടങ്ങിയവയാണ് പ്രധാന കൃതികൾ, നിരവധി നിരൂപണ ഗ്രന്ഥങ്ങൾ രചിച്ചു.

നിരൂപണത്തിനും കവിതയ്ക്കും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, ഓടക്കുഴല്‍ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details