തിരുവനന്തപുരം:പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 17 വർഷം തടവും 65,000 രൂപ പിഴയും. പാലോട് പെരിങ്ങമ്മല സ്വദേശിക്കാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ശിക്ഷ വിധിച്ചത്. പതിനൊന്നും പതിനാലും വയസുള്ള മക്കളെ പ്രതി ചെറുപ്പം മുതൽ പല തവണയായി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്.
അത്യപൂർവമായ കേസുകളിൽ ഒന്നാണ് ഇതെന്ന് ശിക്ഷ വിധിച്ച ജഡ്‌ജി കെ.പി സുനിൽ വിലയിരുത്തി. ഷൈജുവിൻ്റെ ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ അനാഥാലയത്തിലായിരുന്നു പെൺമക്കൾ താമസിച്ചിരുന്നത്. കുട്ടികൾ അവധിക്ക് വീട്ടിൽ എത്തുമ്പോഴാണ് പ്രതി ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നത്.