കേരളം

kerala

ETV Bharat / state

14കാരനെ ഗോഡൗണിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന് മൂന്നര വർഷം കഠിന തടവ്

20,000 രൂപ പിഴയും പ്രതി അടയ്‌ക്കണം. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ശിക്ഷ വിധിയിൽ പറയുന്നു

By

Published : Jun 28, 2022, 7:19 PM IST

Thiruvananthapuram fast track Special Court  pocso case accused sentenced to rigorous imprisonment  Thiruvananthapuram pocso case  തിരുവനന്തപുരം പോക്‌സോ കേസ് പ്രതി തടവുശിക്ഷ  തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി
14കാരനെ ഗോഡൗണിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചു; സെക്യൂരിറ്റി ജീവനക്കാരന് മൂന്നര വർഷം കഠിന തടവ്

തിരുവനന്തപുരം: 14കാരനെ പീഡിപ്പിച്ച കേസിലെ പ്രതിയെ മൂന്നര കൊല്ലം കഠിന തടവും, 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി. നെയ്യാറ്റിൻകര പരശുവയ്‌ക്കൽ നെടിയാൻക്കോട് വാർഡിൽ പിണ്ണാറക്കര പുത്തൻവീട്ടിൽ സുകുവിനെ(52) ആണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും ശിക്ഷ വിധിയിൽ പറയുന്നു.

2016 ജനുവരി ആറിനായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുകയായിരുന്ന കുട്ടി സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പേരൂർക്കട പെട്രോൾ പമ്പിന് സമീപത്തുള്ള ഒരു ഗോഡൗണിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.

പല ദിവസങ്ങളിലും കുട്ടിയുമായി പരിചയ ഭാവം കാണിച്ച് പ്രതി ചിരിക്കുമായിരുന്നു. സംഭവ ദിവസം പ്രതി തന്ത്രപൂർവം കുട്ടിയെ ഗോഡൗണിലേക്ക് വിളിച്ച് കയറ്റി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ തള്ളി മാറ്റി കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ ഭയന്ന കുട്ടി റോഡിൽ നിന്ന് കരയുന്നത് കണ്ട ഒരാൾ കുട്ടിയുടെ വീട്ടിൽ അറിയിച്ചു. കുട്ടിയുടെ അച്ഛൻ സ്ഥലത്ത് എത്തി പേരൂർക്കട പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി. പിഴ തുക കുട്ടിക്ക് നൽകാൻ കോടതി വിധിയിൽ പറയുന്നു. പ്രോസിക്യൂഷൻ എഴ് സാക്ഷികളെ വിസ്‌തരിച്ചു. 12 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. ജഡ്‌ജി ആജ് സുദർശന്‍റെതാണ് ശിക്ഷ വിധി.

For All Latest Updates

ABOUT THE AUTHOR

...view details