കേരളം

kerala

ETV Bharat / state

ശീതള പാനീയത്തിൽ മദ്യം കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമം - പോക്‌സോ നിയമ പ്രകാരം കേസെടുത്തു

പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കടക്കാവൂരിലുള്ള പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റി കീഴാറ്റിങ്ങൽ നെടിയവിള കോളനിയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

തിരുവനന്തപുരം  മധ്യവയസ്‌കൻ പിടിയിൽ  പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ  പോക്‌സോ നിയമ പ്രകാരം കേസെടുത്തു  പോക്‌സോ നിയമം
പോക്‌സോ നിയമ പ്രകാരം അറസ്റ്റിൽ

By

Published : May 6, 2020, 9:08 AM IST

തിരുവനന്തപുരം: ശീതള പാനിയത്തിൽ മദ്യം കലർത്തി നൽകി പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. കടയ്ക്കാവൂർ കീഴാറ്റിങ്ങൽ സ്വദേശി സന്തോഷിനെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് എതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കടക്കാവൂരിലുള്ള പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റി കീഴാറ്റിങ്ങൽ നെടിയവിള കോളനിയിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയുടെ വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ കൂലിപ്പണിക്ക് പോയിരുന്നു.

യാത്രക്കിടയിൽ വഴിയിലെ കടയിൽ നിന്നും ശീതള പാനിയം വാങ്ങി കുട്ടിക്ക് നൽകിയിരുന്നു. വീട്ടിലെത്തിയ ശേഷം നേരത്തെ കരുതി വച്ചിരുന്ന മദ്യം ശീതള പാനിയത്തിൽ കലർത്തി കുട്ടിക്ക് നൽകി. തുടർന്ന് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകകയായിരുന്നു. ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി അടുത്ത വീട്ടിൽ എത്തി വിവരം പറയുകയും പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസെത്തി പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്തോഷിനെ കസ്റ്റഡിയിൽ എടുത്തു.

ABOUT THE AUTHOR

...view details