ന്യൂഡൽഹി : രാസവളങ്ങൾക്ക് പകരം ഇതര വളങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനായി പിഎം പ്രണാം എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. പിഎം പ്രണാം പദ്ധതിയിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
Union Budget 2023 | ഇതര വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് 'പിഎം പ്രണാം' - നിർമല സീതാരാമൻ
രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎം പ്രണാം പദ്ധതി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്
പിഎം പ്രണാമം
കേന്ദ്ര രാസവള മന്ത്രാലയമാണ് പ്രധാനമന്ത്രി പ്രണാം എന്ന ആശയം മുന്നോട്ടുവച്ചത്. 2022 സെപ്‌റ്റംബർ 7-ന് നടന്ന റാബി കാമ്പയിനായുള്ള ദേശീയ കാർഷിക സമ്മേളനത്തിൽ രാസവള മന്ത്രാലയ ഉദ്യോഗസ്ഥർ പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവച്ചിരുന്നു.