തിരുവനന്തപുരം: ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. നേരത്തെ ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു. കൊവിഡ് ഭീക്ഷണിയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷ ക്രമീകരണങ്ങളോടെയാണ് പരീക്ഷകൾ പൂർത്തിയാക്കിയത്.
ഹയർ സെക്കണ്ടറി പരീക്ഷ ഫലം നാളെ - തിരുവനന്തപുരം
ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലപ്രഖ്യാപനം നടത്തും
![ഹയർ സെക്കണ്ടറി പരീക്ഷ ഫലം നാളെ _plustwo_results_tomorow_ vhsc തിരുവനന്തപുരം ഹയർ സെക്കന്‍ററി,](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8021821-thumbnail-3x2-plustwo.jpg)
ഹയർ സെക്കന്‍ററി പരീക്ഷ ഫലം നാളെ
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നി വെബ് സൈറ്റുകളിലൂടെയും PRD Live, saphalam2020, iExaMS എന്നി മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.