തിരുവനന്തപുരം : കള്ളിക്കാട് പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. രാത്രിയിൽ ഒരു ഫോൺ വന്ന ശേഷമാണ് കിടപ്പുമുറിയോട് ചേർന്ന ബാത്റൂമിലെ ഷവറിൽ കുരുക്കുണ്ടാക്കി ആത്മഹത്യ ചെയ്തത്. അമ്മയും സഹോദരനും ബാത്റൂമിലെ വാതിൽ പൊളിച്ച് കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി ; പൊലീസുകാരൻ വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചതിനാലെന്ന് ആരോപണം - പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു
പ്രൊബേഷനിലുള്ള പൊലീസുകാരനുമായി പ്രണയം ഉണ്ടായിരുന്നതായും ഇയാളുടെ ഫോൺ വന്ന ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തതെന്നും കുടുംബാംഗങ്ങൾ
പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു; പൊലീസുകാരൻ വിവാഹ വാഗ്‌ദാനം നൽകി പറ്റിച്ചതിനാലെന്ന് ആരോപണം
പ്രൊബേഷൻ പിരീഡിൽ ഉള്ള ഒരു പൊലീസുകാരനുമായി പ്രണയം ഉണ്ടായിരുന്നതായും ഇയാളുടെ ഫോൺ വന്ന ശേഷമാണ് ആത്മഹത്യ ചെയ്‌തതെന്നും കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇയാൾ പ്രണയത്തിൽ നിന്നും പിന്മാറിയത് ആണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. പൊലീസുകാരനെതിരെ പെൺകുട്ടിയുടെ കുടുംബം പരാതി നൽകി.