കേരളം

kerala

ETV Bharat / state

പ്ലസ് ടു ഫലം പി. ആർ.ഡി ലൈവിലും ലഭ്യമാകും - തിരുവനന്തപുരം

ബുധനാഴ്ച പ്രഖ്യാപിക്കുന്ന ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ മൊബൈൽ ആപ്പായ പി. ആർ.ഡി ലൈവിലും ലഭ്യമാകും.

plus two result  prd live  തിരുവനന്തപുരം  ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി ഫലം
ബുധനാഴ്ച പ്രഖ്യാപിക്കുന്ന ഈ വർഷത്തെ പ്ലസ് ടു ഫലം പി. ആർ.ഡി ലൈവിലും ലഭ്യമാകും

By

Published : Jul 13, 2020, 6:14 PM IST

തിരുവനന്തപുരം:ബുധനാഴ്ച പ്രഖ്യാപിക്കുന്ന ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കന്‍ററി ഫലം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ മൊബൈൽ ആപ്പായ പി. ആർ.ഡി ലൈവിലും ലഭ്യമാകും. ഒദ്യോഗിക ഫല പ്രഖ്യാപനം വന്നയുടൻ പി.ആർ.ഡി ലൈവിലൂടെ ഫലം അറിയാനാകും. ആപ്ലിക്കേഷനിലെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ ഫലം അറിയാം. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്ക് കൂടുന്നതനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഫലം തടസമില്ലാതെ ലഭ്യമാകും. ഗൂഗിൽ പ്ലേസ്‌റ്റോറിലും ആപ് സ്റ്റോറിൽ നിന്നും പി.ആർ ഡി ലൈവ് ഡൗൺ ലോഡ് ചെയ്യാം.

ABOUT THE AUTHOR

...view details