കേരളം

kerala

ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയം ഇന്ന് തുടങ്ങും

By

Published : May 13, 2020, 9:18 AM IST

കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ അധ്യാപകർ ഒന്നിച്ചിരുന്ന് മൂല്യനിർണയം നടത്തുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്തുണ്ട്. മൂല്യനിർണയം മാറ്റിവക്കണമെന്നാണ് ഇവരുടെ ആവശ്യം.

plus 2 evaluation ഹയർ സെക്കൻഡറി പരീക്ഷ പേപ്പറുകളുടെ മൂല്യ നിർണയം evaluvations മൂല്യ നിർണയം
evaluvations

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷ പേപ്പറുകളുടെ മൂല്യ നിർണയം ഇന്നാരംഭിക്കും. 92 ക്യാമ്പുകളിലായി ഇരുപതിനായിരത്തിലേറെ അധ്യാപകർ മൂല്യ നിർണയത്തിൽ പങ്കെടുക്കും. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയാണ് ക്യാമ്പുകളുടെ പ്രവർത്തനം. എന്നാൽ താൽപര്യമുള്ള അധ്യാപകർക്ക് രാവിലെ എട്ടു മുതൽ ക്യാമ്പിൽ എത്താമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടർ അറിയിച്ചു.

അതേ സമയം കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ അധ്യാപകർ ഒന്നിച്ചിരുന്ന് മൂല്യനിർണയം നടത്തുന്നതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകളും രംഗത്തുണ്ട്. മൂല്യനിർണയം മാറ്റിവക്കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലെങ്കിൽ ക്യാമ്പുകൾ ഒഴിവാക്കി അധ്യപകർക്ക് വീടുകളിൽ വച്ച് മൂല്യനിർണയം നടത്താൻ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

എസ്.എസ്.എൽ സി ഉത്തരക്കടലാസുകളുടെ മൂല്യ നിർണയവും ഉടൻ ആരംഭിക്കും. അതിനിടെ സംസ്ഥാനത്തെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് പരിശീലനം ഇന്ന് തുടങ്ങും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയും ഓൺലൈൻ വഴിയുമാണ് പരിശീലനം.

ABOUT THE AUTHOR

...view details