കേരളം

kerala

ETV Bharat / state

പ്ലസ് ടു രസതന്ത്ര പരീക്ഷാ മൂല്യനിർണയം : ഉത്തര സൂചിക പുനപ്പരിശോധിക്കാൻ സർക്കാർ - പ്ലസ് ടു രസതന്ത്രം പരിക്ഷാ മൂല്യനിർണയം

തങ്ങൾ പഠിപ്പിച്ച കുട്ടികൾക്ക് ഫുൾ മാർക്ക് കിട്ടണം എന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി

Plus Two Chemistry Exam Evaluation  Government to review answer index Plus Two Chemistry Exam Evaluation  പ്ലസ് ടു രസതന്ത്രം പരിക്ഷാ മൂല്യനിർണയം  ഉത്തര സൂചിക പുനപരിശോധിക്കാൻ സർക്കാർ
പ്ലസ് ടു രസതന്ത്രം പരിക്ഷാ മൂല്യനിർണയം; ഉത്തര സൂചിക പുനപരിശോധിക്കാൻ സർക്കാർ

By

Published : May 2, 2022, 7:39 PM IST

തിരുവനന്തപുരം: പ്ലസ് ടു രസതന്ത്രം പരീക്ഷാ മൂല്യനിർണയ ബഹിഷ്കരണത്തിൻ്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ഉത്തര സൂചിക പുനപ്പരിശോധിക്കാൻ സർക്കാർ. ഇതിനായി 15 അംഗങ്ങൾ അടങ്ങിയ വിഷയ വിദഗ്ധരുടെ സമിതിയെ നിയോഗിച്ചു. സമിതി നാളെ യോഗം ചേർന്ന് തയ്യാറാക്കുന്ന പുതിയ ഉത്തരസൂചിക ഉപയോഗിച്ചാവും മേയ് 4 മുതൽ മൂല്യനിർണയം.

നേരത്തേ മൂല്യനിർണയം നടത്തിയ ഉത്തരപ്പേപ്പറുകൾ പുതിയ ഉത്തരസൂചിക ഉപയോഗിച്ച് വീണ്ടും പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 12 ഹയർ സെക്കൻഡറി അധ്യാപകരും കെമിസ്ട്രിയിൽ ഡോക്ടറേറ്റുള്ള മൂന്ന് കോളജ് അധ്യാപകരും ഉൾപ്പെട്ടതാണ് സമിതി.മൂല്യ നിർണയ ബഹിഷ്കരണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൽസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി.

പ്ലസ് ടു രസതന്ത്ര പരീക്ഷാ മൂല്യനിർണയം : ഉത്തര സൂചിക പുനപ്പരിശോധിക്കാൻ സർക്കാർ

Also Read: ദേശീയ വിദ്യാഭ്യാസ നയം കച്ചവട ശക്തികൾക്ക് സഹായകരം : വി ശിവൻകുട്ടി

പരീക്ഷ ആയുധമാക്കി ഒരു വിഭാഗം അധ്യാപകർ സർക്കാർ വിരുദ്ധ പ്രവർത്തനം നടത്താനാണ് ശ്രമിച്ചത്. പരീക്ഷാ നടപടികള്‍ അട്ടിമറിക്കാനാണ് ശ്രമം. പരീക്ഷാ സംബന്ധിയായ വിവരങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാതെ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരണം നടത്തി.

തങ്ങൾ പഠിപ്പിച്ച കുട്ടികൾക്ക് ഫുൾ മാർക്ക് കിട്ടണം എന്ന സമീപനം അംഗീകരിക്കാനാവില്ല. വാരിക്കോരി മാർക്ക് കൊടുക്കുന്നത് സർക്കാരിന് അംഗീകരിക്കാനാവില്ല. വാശിക്ക് ഫലപ്രഖ്യാപനം വൈകിക്കാൻ സർക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details