തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പട്ടിക പരിശോധിക്കാം. തിരുത്തലുകള്‍ ഓഗസ്‌റ്റ് ഒന്നിനകം പൂര്‍ത്തിയാക്കണം.
പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു - plus one admission
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 22ന് ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങും.
ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്‍റ് പരിശോധിക്കാന്‍ സര്‍ക്കാര്‍, എയ്‌ഡഡ് ഹയര്‍സെക്കൻഡറി സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌ക്കുകളില്‍ സൗകര്യമുണ്ടാവും. ഈ മാസം 31 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്‍റ് ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ നടത്താം.
ഇന്നലെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്ന പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്‍റ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 22ന് ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങും.