തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് നാളെ(01.09.2022) മുതൽ അപേക്ഷിക്കാം. ഇത് സംബന്ധിച്ച വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മൂന്ന് അലോട്ട്‌മെന്‍റിലും അവസരം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്.
അപേക്ഷിക്കാനുള്ള ഒഴിവുകളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച ശേഷം വിദ്യാര്‍ഥികള്‍ അപേക്ഷ പുതുക്കി നല്‍കണം. വിശദ പരിശോധനകള്‍ക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും.
സെപ്‌റ്റംബര്‍ 30നകം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഹയര്‍സെക്കൻഡറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്‌മെന്‍റ് പൂര്‍ത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടി, മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്നുള്ള ഒഴിവുകളിലും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടാനാകും.
ഒഴിവുകളും മറ്റ് വിവരങ്ങളും നാളെ രാവിലെ ഒമ്പത് മണിക്ക് https://hscap.kerala.gov.in എന്ന വെബ്‌സൈറ്റിലാകും പ്രസിദ്ധീകരിക്കുക.
also read: പ്ലസ് വണ്‍ പ്രവേശനം ശാസ്‌ത്രീയ മാര്‍ഗങ്ങളിലൂടെ മാത്രം : വി ശിവൻകുട്ടി