കേരളം

kerala

ETV Bharat / state

Supplementary allotment | പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു ; 22,202 വിദ്യാർഥികൾ ഇപ്പോഴും പുറത്ത് - Plus one seat crisis

ഇനി സംസ്ഥാനത്താകെ 10,600 മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. മലപ്പുറം ജില്ലയിൽ മാത്രം 13,654 വിദ്യാർഥികൾക്ക് ഇപ്പോഴും സീറ്റ്‌ ലഭ്യമായിട്ടില്ല

Plus one supplementary allotment  പ്ലസ് വണ്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ്  Plus one Supplementary allotment published  സപ്ലിമെന്‍ററി  പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി  Plus one seat crisis  പ്ലസ് വണ്‍ അഡ്‌മിഷൻ കിട്ടാതെ വിദ്യാർഥികൾ
പ്ലസ് വൺ സപ്ലിമെന്‍ററി അലോട്ട്മെന്‍റ്

By

Published : Jul 13, 2023, 8:10 PM IST

തിരുവനന്തപുരം :പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോഴും 22,202 വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്തുതന്നെ. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 45394 സീറ്റുകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിച്ചത്. എന്നാൽ ഇതിലേക്ക് അപേക്ഷിച്ചത് 68739 വിദ്യാർഥികളാണ്. ഇവരിൽ 67596 അപേക്ഷകളാണ് സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പരിഗണിച്ചത്.

വിദ്യാർഥികൾ അപേക്ഷിച്ചത് പ്രകാരം 35163 സീറ്റുകളിലാണ് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് വന്നിരിക്കുന്നത്. ഇനി സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 10,600 മെറിറ്റ് സീറ്റുകളാണ് ബാക്കിയുള്ളത്. 17788 മാനേജ്മെന്‍റ് സീറ്റുകളും 41919 അൺ എയ്‌ഡഡ് സീറ്റുകളും ലഭ്യമാണ്.

എന്നാൽ ഉയർന്ന മാർക്ക്‌ വാങ്ങിയ വിദ്യാർഥികൾ വരെ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിൽ പോലും പരിഗണിക്കപ്പെടാതെ പുറത്തുനിൽക്കുകയാണ്. പഠിച്ച് എ പ്ലസുകൾ വാങ്ങിയിട്ടും മെറിറ്റ് സീറ്റിൽ അഡ്‌മിഷൻ ലഭിക്കാത്തതിന്‍റെ സങ്കടത്തിലാണവർ. മാനേജ്മെന്‍റ് സീറ്റുകളിൽ പലയിടത്തും ഉയർന്ന തുകയാണ് ഡൊണേഷനായി ചോദിക്കുന്നത്.

പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിട്ട് ഒരു മാസമാവാറായി എന്ന പ്രശ്‌നവും ഇവരെ അലട്ടുന്നുണ്ട്. സീറ്റ്‌ പ്രതിസന്ധി ഏറ്റവും രൂക്ഷമായ മലപ്പുറം ജില്ലയിൽ 13,654 വിദ്യാർഥികൾക്ക് ഇപ്പോഴും സീറ്റ്‌ ലഭ്യമായിട്ടില്ല. ജില്ലയിൽ വെറും 4 മെറിറ്റ് സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്.

ഒന്നാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിന് ശേഷം ജില്ലകളിൽ ബാക്കി വന്ന മെറിറ്റ് സീറ്റുകൾ

തിരുവനന്തപുരം : 1214
കൊല്ലം : 961
പത്തനംതിട്ട : 1670
ആലപ്പുഴ : 734
കോട്ടയം : 634
ഇടുക്കി : 700
എറണാകുളം : 1520
തൃശൂർ : 1386
പാലക്കാട് : 169
കോഴിക്കോട് : 51
മലപ്പുറം : 4
വയനാട് : 215
കണ്ണൂർ : 641
കാസർകോട് : 701

മുഖ്യമന്ത്രിയുമായുള്ള യോഗം ജൂലൈ 16 ന് ശേഷം :നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ട്രാൻസ്‌ഫർ ചെയ്യാനുള്ള സമയ പരിധി അനുവദിക്കും. ശേഷം സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുമായി ഈ വരുന്ന 16ന് ശേഷം യോഗം ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു.

ALSO READ :Supplementary Allotment| വൊക്കേഷണൽ ഹയർസെക്കന്‍ഡറി സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു

ബാച്ചുകളുടെ പുനഃക്രമീകരണവും താത്‌കാലിക ബാച്ച് അനുവദിക്കുന്നതും സംബന്ധിച്ചായിരിക്കും ചർച്ച. തുടർന്ന് ജൂലൈ 18 കഴിഞ്ഞ് രണ്ടാം ഘട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രഖ്യാപിച്ചേക്കും. എല്ലാവർക്കും തുടർ പഠനം ഉറപ്പാക്കുമെന്നും യാതൊരു ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നേരത്തെ വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നു.

ALSO READ :പ്ലസ്‌ വണ്‍ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റുകള്‍ക്കൊപ്പം താലൂക്ക് അടിസ്ഥാനത്തിലും പ്രവേശന സൗകര്യം; മന്ത്രി വി ശിവന്‍കുട്ടി

സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ക്കൊപ്പം താലൂക്ക് അടിസ്ഥാനത്തില്‍ അഡ്‌മിഷന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണവും സീറ്റ് കുറവും പരിശോധിച്ച് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സാഹചര്യം ഒരുക്കുമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ടായിരുന്നു.

ABOUT THE AUTHOR

...view details