കേരളം

kerala

ETV Bharat / state

പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം - സീനിയർ വിദ്യാർഥികൾ മർദ്ദിച്ച വാർത്ത

ഇതിന് മുൻപും ഇതേ സംഘത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ടെന്നും നടപടി നേരിട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു

പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം

By

Published : Nov 8, 2019, 1:00 PM IST

Updated : Nov 8, 2019, 2:37 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. അമ്പൂരി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ ആദിത്യ മോഹനെയാണ് (16) അതേ സ്കൂളിലെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ ആദിത്യൻ വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം

ആദിത്യനെ ആക്രമിച്ച സംഘത്തിലെ വിദ്യാർഥികൾ ഇതിന് മുൻപും സ്കൂളില്‍ ഇത്തരത്തില്‍ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് രണ്ട് തവണ വിദ്യാർഥികളെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നെന്നും അധികൃതർ പറയുന്നു. സ്കൂൾ പിടിഎയും ആദിത്യന്‍റെ പിതാവും വെള്ളറട പൊലീസില്‍ പരാതി നല്‍കി.

Last Updated : Nov 8, 2019, 2:37 PM IST

ABOUT THE AUTHOR

...view details