കേരളം

kerala

ETV Bharat / state

പ്ലസ് വണ്‍ മാതൃകാപരീക്ഷ ഓഗസ്റ്റ് 31 മുതല്‍ ; വീട്ടിലിരുന്ന് എഴുതാം - Plus one model examinations

പ്ലസ് വണ്‍ പ്രധാന പരീക്ഷകള്‍ സെപ്‌റ്റംബര്‍ ആറിന് ആരംഭിക്കും. ഇതിന് മുന്നോടിയായി 2,3,4 തിയ്യതികളില്‍ ജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളില്‍ അണുനശീകരണം നടത്തും

Plus One model examination will start from 31st  പ്ലസ് വണ്‍ മാതൃകാ പരീക്ഷ  Plus one model examinations  പ്ലസ് വണ്‍ പ്രധാന പരീക്ഷകൾ
പ്ലസ് വണ്‍ മാതൃകാ പരീക്ഷ 31 മുതല്‍ ആരംഭിക്കും; വീട്ടിലിരുന്ന് എഴുതാം

By

Published : Aug 28, 2021, 9:46 AM IST

തിരുവനന്തപുരം :പ്ലസ് വണ്‍ മാതൃകാപരീക്ഷ 31 മുതല്‍ അടുത്ത മാസം നാലുവരെ നടക്കും. ഇത് വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് എഴുതാം. അതാതുദിവസം ചോദ്യ കടലാസുകള്‍ ഹയര്‍ സെക്കന്‍ററി പോര്‍ട്ടല്‍ വഴി നല്‍കും.

ആറിനാണ് പ്ലസ് വണ്‍ പരീക്ഷകള്‍ തുടങ്ങുന്നത്. ഇതിന് മുന്നോടിയായി 2,3,4 തിയ്യതികളില്‍ ജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളില്‍ അണുനശീകരണം നടത്തും.

2027 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഒരു ക്ലാസില്‍ 20 കുട്ടികളെ മാത്രമാണ് അനുവദിക്കുക. കൊവിഡ് ബാധിതരായവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക ക്ലാസ് മുറികള്‍ ഒരുക്കും.

Also read:കാലവർഷം കനക്കുന്നു ; സംസ്ഥാനത്ത് തിങ്കളാഴ്‌ചവരെ അതിശക്ത മഴ

ഉത്തര കടലാസുകള്‍ കൊവിഡ് പ്രോട്ടോകോൾ പ്രകാരം പ്രത്യേകം തയ്യാറാക്കിയ കവറുകളില്‍ സൂക്ഷിക്കും. കേരളത്തിന് പുറമെ ലക്ഷദ്വീപില്‍ ഒമ്പതും മാഹിയില്‍ ആറും ഗള്‍ഫില്‍ എട്ടും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

പ്ലസ് ടു പരീക്ഷയ്ക്ക് സമാനമായി ഇരട്ടി ചോദ്യങ്ങള്‍ നല്‍കിയാണ് പരീക്ഷ. പരീക്ഷയ്ക്ക് മുമ്പ് കൂള്‍ ഓഫ് ടൈമായി 20 മിനിട്ട് നല്‍കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഹയര്‍സെക്കന്‍ററി ഉദ്യോഗസ്ഥരുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ശനിയാഴ്‌ച ചര്‍ച്ച നടത്തുന്നുണ്ട്.

ABOUT THE AUTHOR

...view details