തിരുവനന്തരപുരം: ഹയർ സെക്കൻഡറി പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഇന്ന് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും പരീക്ഷ. കൊവിഡ് ബാധിതരായ കുട്ടികൾക്ക് പ്രത്യേക മുറി സജ്ജമാക്കിയിട്ടുണ്ട്.
1955 കേന്ദ്രങ്ങളിൽ 3,20,067 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. രാവിലെ 9 30 നും ഉച്ചയ്ക്ക് 2 മണിക്കുമാണ് പരീക്ഷ. ഒരു വിദ്യാർഥിക്ക് പരമാവധി മൂന്ന് വിഷയങ്ങളിൽ ഇംപ്രൂവ്മെൻറ് നടത്താം.