കേരളം

kerala

ETV Bharat / state

ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് അഞ്ചിന് - ഹയർസെക്കണ്ടറി ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരണം

ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് അഞ്ചിന് പ്രസിദ്ധീകരിക്കും. ആഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്.

plus one first alotment update  ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം  ഹയർസെക്കണ്ടറി ആദ്യ അലോട്ട്മെന്‍റ്  സ്പോട്‌സ് ക്വാട്ട പ്രവേശനം  higher secondary allotment update  higher secondary new batch classes  ഹയർസെക്കണ്ടറി ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരണം  plus one allotment
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് അഞ്ചിന്

By

Published : Aug 3, 2022, 2:07 PM IST

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് വെള്ളിയാഴ്‌ച (ആഗസ്റ്റ് 5ന്) പ്രസിദ്ധീകരിക്കും. ഇതിനൊപ്പം സ്പോട്‌സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യഘട്ട അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിലാണ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുന്നത്.

ആദ്യ അലോട്ട്മെന്‍റിന്‍റെ പ്രവേശനം ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച് ആഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ച് മണിക്ക് പൂർത്തീകരിക്കും. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം ഇന്ന് (ആഗസ്റ്റ് 3) ആയിരുന്നു അലോട്ട്‌മെന്‍റ് വരേണ്ടിയിരുന്നത്. എന്നാൽ ട്രയൽ അലോട്ട്മെന്‍റിന്‍റെ സമയം ദീർഘിപ്പിച്ചതിനാലാണ് മാറ്റം.

ആഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്. ആഗസ്റ്റ് അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യ അലോട്ട്‌മെന്‍റിൽ തന്നെ അധിക താൽക്കാലിക ബാച്ചുകളിലേക്കും അധിക സീറ്റുകളിലേക്കുമുള്ള അലോട്ട്‌മെന്‍റ് നടത്തും.

ഇതു വഴി അർഹതപ്പെട്ട എല്ലാവർക്കും പ്രവേശനം ഉറപ്പാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്‌ചയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചത്. വെബ്സൈറ്റിലെ തകരാർ മൂലം വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിച്ചിരുന്നില്ല.

തുടർന്ന് മന്ത്രി തന്നെ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ അലോട്ട്മെന്‍റ് പരിശോധിക്കാനോ ഓപ്ഷനുകളിലുൾപ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ഇതോടെ ആഗസ്റ്റ് ഒന്ന് വൈകുന്നേരം വരെ സമയം നീട്ടി നൽകുകയായിരുന്നു.

ABOUT THE AUTHOR

...view details