കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി - സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി

നാല് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇന്ന് സംസ്ഥാനത്ത് സ്‌കൂളുകളിലെത്തിയത്. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

Plus one class started today in the state  സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി  ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി  പ്ലസ് വണ്‍ പ്രവേശനം  വിദ്യാഭ്യാസ മന്ത്രി  വി ശിവന്‍കുട്ടി  മന്ത്രി വിശിവന്‍കുട്ടി  വിദ്യാർഥി  വിദ്യാഭ്യാസ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  latest news in kerala  സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തുടക്കമായി

By

Published : Aug 25, 2022, 6:31 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ, വിഎച്ച്‌എസ്‌ഇ ക്ലാസുകൾക്ക് ഇന്ന് (ഓഗസ്റ്റ് 25) തുടക്കമായി. ഇരു വിഭാഗങ്ങളിലുമായി 4,19,000 ത്തോളം വിദ്യാർഥികളാണ് സ്‌കൂളുകളിലെത്തിയത്. 389 സ്‌കൂളുകളിലായി 30,000 വിഎച്ച്‌എസ്‌ഇ വിദ്യാർഥികളും പ്രവേശനം നേടിയിട്ടുണ്ട്. അതേസമയം മൂന്നാം ഘട്ട അലോട്ട്‌മെന്‍റ് ഇന്ന്(25.08.2022) വൈകിട്ട് അഞ്ച് മണിക്ക് പൂര്‍ത്തിയായി.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മോഡൽ സ്‌കൂളിലും പട്ടം സെന്‍റ്‌മേരീസ് സ്‌കൂളിലുമെത്തി വിദ്യാർഥികളെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചു. ഇത്തവണ പ്ലസ് വണിന് അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആഗ്രഹിച്ച സ്‌കൂളുകളിലോ, കോഴ്‌സിലോ പ്രവേശനം കിട്ടാത്ത അവസ്ഥയുണ്ടാകാം. എന്നാൽ എല്ലാവർക്കും പ്രവേശനം ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു.

അതേസമയം പ്ലസ് വൺ മാനേജ്‌മെന്‍റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥിക്ക് അതേ സ്‌കൂളിൽ മെറിറ്റ് സീറ്റിൽ അലോട്ട്‌മെന്‍റ് ലഭിച്ചാൽ പ്രവേശനത്തിനായി ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടെന്നും പരാതികൾ ഉയരുന്നുണ്ട്. ഇത്തരം സാഹചര്യത്തിലുള്ള വിദ്യാർഥികൾ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് അപേക്ഷ നൽകിയാൽ അതേ സ്‌കൂളിൽ പ്രവേശനം നൽകുന്നത് പരിഗണിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്‍റിന് പരി​ഗണിക്കപ്പെടാത്ത അപേക്ഷകർക്കും സപ്ലിമെന്‍ററി ഘട്ടത്തിൽ പുതിയ അപേ​ക്ഷകൾ സമർപ്പിക്കാവുന്നതാണ്. പരാതികൾ പരിഹരിക്കാനും അപാകതകൾ ഇല്ലെന്ന് ഉറപ്പാക്കാനും, മുഖ്യഘട്ട അലോട്ട്‌മെന്‍റിന് ശേഷം ആദ്യഘട്ട പരിശോധനയും പ്രവേശന നടപടികളും പൂർത്തീകരിച്ച ശേഷം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുള്ള പരിശോധനയും നടത്താൻ ഇക്കുറി വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

also read:പ്ലസ് വണ്‍ പ്രവേശനം : ആദ്യഘട്ട പരിശോധന മുഖ്യ അലോട്ട്‌മെന്‍റിന് ശേഷമെന്ന് വി.ശിവന്‍കുട്ടി

ABOUT THE AUTHOR

...view details