കേരളം

kerala

ETV Bharat / state

Plus One classes| സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതല്‍; വിവിധ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

ക്ലാസുകൾ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ഹയർ സെക്കൻഡറി വകുപ്പിന് വിവിധ നിർദേശങ്ങളാണ് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നൽകിയിരിക്കുന്നത്.

Plus one classes will start today in the state  Plus one classes will start today  Plus one classes  First year higher secondary classes  higher secondary classes will start from today  സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം  പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കമാകും  പ്ലസ് വൺ ക്ലാസുകൾ  ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്നുമുതൽ  ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ  പൊതു വിദ്യാഭ്യാസ മന്ത്രി  പ്രവേശനോത്സവം  school Entrance Festival  school reopening  First year higher secondary classes  Higher Secondary Department  Public Education  സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതല്‍  Plus One classes in the state from today
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്നുമുതല്‍; വിവിധ നിർദേശങ്ങളമായി വിദ്യാഭ്യാസ വകുപ്പ്

By

Published : Jul 5, 2023, 6:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. പുതിയ വിദ്യാർഥികളെ സ്വീകരിക്കാനും രക്ഷിതാക്കളും സ്‌കൂളുകളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനുമായി വിവിധ നിർദേശങ്ങളാണ് ഹയർ സെക്കൻഡറി വകുപ്പിന് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നൽകിയിരിക്കുന്നത്.

എല്ലാ സ്‌കൂളിലും ആദ്യ ദിനം പ്രവേശനോത്സവത്തിന്‍റെ ഭാഗമായി വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ ഒരു പൊതുമീറ്റിങ് നടത്തണം. സ്‌കൂളിലെ മറ്റു വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തിൽ അസംബ്ലി ഹാളിൽ പ്ലസ് വണ്‍ വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇരുത്തിയശേഷം പ്രിൻസിപ്പൽ, പി.ടി.എ. പ്രസിഡന്‍റ്, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ആമുഖ വിശദീകരണം നടത്തണം. സ്‌കൂളിലെ ബാച്ചുകൾ ഏതൊക്കെയാണെന്നും ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകർ ആരൊക്കെയാണെന്നും ഈ മീറ്റിങ്ങിൽ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തണമെന്നും നിർദേശത്തില്‍ പറയുന്നു.

കൂടാതെ സ്‌കൂളിന്‍റെ പ്രവർത്തന സമയം, അച്ചടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മയക്കുമരുന്നിനെതിരായ അവബോധം തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും അറിയിക്കേണ്ടതാണ്. ഇതിന് പുറമെ സ്‌കൂളിന്‍റെയും പ്രിന്‍സിപ്പലിന്‍റെയും ക്ലാസ് ചുമതലയുള്ള അധ്യാപകന്‍/ അധ്യാപികയുടെയും ഫോണ്‍ നമ്പര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. അതോടൊപ്പം ക്ലാസിലെ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താവിന്‍റെ ഫോണ്‍ നമ്പര്‍ ക്ലാസ് ചുമതലയുള്ള അധ്യാപകർ ആദ്യ ദിവസം തന്നെ ശേഖരിച്ച് സൂക്ഷിക്കണം. ഒരു വിദ്യാര്‍ഥി ക്ലാസിലെത്തിയില്ലെങ്കില്‍ ആ വിവരം രക്ഷിതാവിനെ വിളിച്ച് കൃത്യമായി തിരക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദേശത്തിൽ പറയുന്നു.

പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശനത്തിന് മുൻപ് ക്ലാസ് മുറികൾ ശുചീകരിക്കാനും ബെഞ്ച്, ഡസ്‌ക് തുടങ്ങിയവ ക്രമീകരിക്കാനും നേരത്തെ നിർദേശം നൽകിയിരുന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഡീഷണല്‍ ഡയറക്‌ടര്‍മാരും ആർ.ഡി.ഡി.മാരും ക്ലാസ് തുടങ്ങുന്ന ദിവസം പരമാവധി സ്‌കൂളുകളില്‍ സന്ദർശനം നടത്തി വിദ്യാർഥികളെ സ്വാഗതം ചെയ്യുന്ന പരിപാടികൾക്ക് നേതൃത്വം നൽകണമെന്നും നിർദേശമുണ്ട്.

അതേസമയം ക്ലാസുകൾ ആരംഭിക്കുന്നതോടൊപ്പം ഇന്ന് സപ്ലിമെന്‍ററി അലോട്ട്മെന്‍റും നടക്കും. താമസിച്ച് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ നഷ്‌ടപ്പെട്ടത് പരിഹരിക്കുന്നതിനായി അവര്‍ക്ക് എക്‌സ്‌ട്രാ ക്ലാസുകള്‍ ഏര്‍പ്പെടുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. സമയബന്ധിതമായി അലോട്ട്മെന്‍റുകള്‍ നടത്തി, പ്രോസ്പെക്‌ട്‌സില്‍ സൂചിപ്പിച്ചിരുന്നതുപോലെ ജൂലൈ അഞ്ചിന് തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണെന്നും വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് ക്ലാസുകള്‍ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ല കലക്‌ടർമാർ അറിയിച്ചു. കാസർഗോഡ് ജില്ലയിൽ കോളജുകൾ ഒഴികെയും കണ്ണൂർ, തൃശൂർ ജില്ലകളിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി.

മഴ കാരണം സ്‌കൂളുകൾക്ക് അവധി നൽകുകയാണെങ്കിൽ തലേന്ന് തന്നെ പ്രഖ്യാപനം നടത്തണമെന്ന് ജില്ല കലക്‌ടർമാർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി നിർദേശം നൽകിയിരുന്നു. സ്‌കൂളുകളുടെ അവധി അന്നേ ദിവസം രാവിലെ പ്രഖ്യാപിച്ചാൽ അത് കുട്ടികളെ പ്രയാസത്തിലാക്കുമെന്ന് പറഞ്ഞ മന്ത്രി മഴ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിക്കണമെന്നും വ്യക്തമാക്കി.

ABOUT THE AUTHOR

...view details