തിരുവനന്തപുരം:സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയേക്കും. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സമയപരിധി അവസാനിക്കാനിരിക്കെ ഇത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്ക് ശേഷം നാളെ (18-07-2022) പ്രഖ്യാപിക്കും.
പ്ലസ്‌വണ്‍ പ്രവേശനം: സി.ബി.എസ്.ഇ ഫലം വൈകുന്നു, അപേക്ഷ തീയതി നീട്ടാന്‍ സാധ്യത - CBSE results
നാളെ ചേരുന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ക്ക് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പ്ലസ്‌വണ്‍ പ്രവേശനം: സി.ബി.എസ്.ഇ ഫലം വൈകുന്നു, അപേക്ഷ തീയതി നീട്ടാന്‍ സാധ്യത
സി.ബി.എസ്.ഇ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വലിയ ജാഗ്രതക്കുറവാണ് കാണിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പറഞ്ഞു. സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ജൂലൈ 21-നാണ് പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് ജൂലൈ 27-നും പ്രസിദ്ധീകരിക്കും.