പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് മുതൽ സമർപ്പിക്കാം - admission application
ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വിദ്യാഭ്യാസ വകുപ്പിന്‍റെ www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം
തിരുവനന്തപുരം:2020-21 അധ്യായന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഇന്ന് മുതൽ സമർപ്പിക്കാം. വൈകിട്ട് അഞ്ച് മണി മുതൽ വിദ്യാഭ്യാസ വകുപ്പിന്‍റെ www.hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. അപേക്ഷിക്കുമ്പോൾ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. അപേക്ഷയുടെ പ്രിന്‍റ് ഔട്ട് വെരിഫിക്കേഷനായി നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.