തിരുവനന്തപുരം : പ്ലസ് വൺ മൂന്നാം അലോട്ട്മെന്‍റില്‍ പ്രവേശനം നേടുന്നതിനുള്ള സമയപരിധി നാളെ (ഓഗസ്റ്റ് 25) വൈകിട്ട് 5 മണി വരെ നീട്ടി. പ്ലസ് വൺ മെറിറ്റ് ക്വാട്ടയിലെ മൂന്നാം അലോട്ട്മെന്‍റിന് മുമ്പായി, മാനേജ്മെന്‍റ്-അൺ എയ്‌ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാം അലോട്ട്മെന്‍റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടുന്നതിനുള്ള സൗകര്യം ലഭ്യമാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നാം വർഷ ക്ലാസുകൾ ഓഗസ്റ്റ് 25ന് ആരംഭിക്കുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്ലസ് വണ്‍ പ്രവേശനം : മൂന്നാം അലോട്ട്മെന്‍റ് നാളെ വൈകിട്ട് 5 മണി വരെ - വിദ്യാഭ്യാസ വകുപ്പ്
നാളെ (ഓഗസ്റ്റ് 25) വൈകിട്ട് 5 മണി വരെയാണ് പ്ലസ് വൺ മൂന്നാം അലോട്ട്മെന്‍റില്‍ പ്രവേശനം നേടുന്നതിനുള്ള സമയപരിധി. ഒന്നാം വർഷ ക്ലാസുകൾ ഓഗസ്റ്റ് 25നാണ് ആരംഭിക്കുന്നത്. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു
പ്ലസ് വണ്‍ പ്രവേശനം, മൂന്നാം അലോട്ട്മെന്‍റ് നാളെ വൈകിട്ട് 5 മണി വരെ
അലോട്ട്മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്‍റ് ലഭിക്കാത്തവർ സപ്ലിമെന്‍ററി അലോട്ട്മെന്‍റിൽ പരിഗണിക്കാൻ അപേക്ഷ പുതുക്കി നൽകണമെന്നും അധികൃതർ അറിയിച്ചു.