കേരളം

kerala

ETV Bharat / state

ബജറ്റിൽ ജനങ്ങൾ നിരാശരെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - kn balagopal

സഹകരിക്കാവുന്ന മേഖലയിൽ പ്രതിപക്ഷം സഹകരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

പി.കെ കുഞ്ഞാലിക്കുട്ടി  കേരളബജറ്റ്2021  കേരളബജറ്റ്  ബജറ്റ്2021  കെ.എൻ ബാലഗോപാൽ  PKKunjalikutty about keralabudget2021  keralabudget2021  keralabudget  budget2021  kn balagopal  pkkunjalikutty on budget
ബജറ്റിൽ ജനങ്ങൾ നിരാശർ

By

Published : Jun 4, 2021, 1:11 PM IST

Updated : Jun 4, 2021, 2:06 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റില്‍ ജനങ്ങൾ നിരാശരെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ജനങ്ങൾ പ്രതീക്ഷിച്ചതിന് നേരെ വിപരീതമായാണ് സംഭവിച്ചത്. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചത് ജീവനില്ലാത്ത ബജറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്‍റെ മുന്നോട്ടുള്ള പോക്ക് ഒട്ടും സുഖകരമല്ല എന്ന സൂചനയാണ് ഇന്നത്തെ ബജറ്റെന്നും ഏതെങ്കിലും മേഖലക്ക് ഊന്നൽ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സഹകരിക്കാവുന്ന മേഖലയിൽ പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം കാര്‍ഷിക മേഖലക്ക് കൈത്താങ്ങ് നല്‍കുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഇല്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ വിമർശിച്ചു. കൃഷിക്കാരുടെ രക്ഷക്ക് വേണ്ടി ആശ്വാസകരമായ ഒരു നിര്‍ദേശവും ബജറ്റിലെന്നും ആത്മാവ് നഷ്‌ടപ്പെട്ട ബജറ്റ് ആണിതെന്നും എം.എല്‍.എ പറഞ്ഞു.

ബജറ്റിൽ ജനങ്ങൾ നിരാശർ
Last Updated : Jun 4, 2021, 2:06 PM IST

ABOUT THE AUTHOR

...view details