തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തെ തുടര്‍ന്ന് മന്ത്രി അബ്‌ദു റഹിമാനെതിരെ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ പരാമർശത്തിൽ എൽഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. ഇത്തരമൊരു രാഷ്ട്രീയ മുതലെടുപ്പ് യുഡിഎഫ് ആഗ്രഹിച്ചിട്ടില്ല. ഇത് മൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
'അബ്‌ദു റഹിമാനെതിരെയുള്ള പരാമര്‍ശം എൽഡിഎഫ് മുതലെടുക്കുന്നു'; നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടി - latest news in kerala
വിഴിഞ്ഞം വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനും മത്സ്യത്തൊഴിലാളികളെ ഒപ്പം നിര്‍ത്താനും സര്‍ക്കാറിനായില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ പറഞ്ഞു.
മന്ത്രിക്കെതിരെ നടത്തിയത് സമീപകാലത്ത് കേട്ട ഏറ്റവും മോശം പരാമർശമാണ്. അത് മന്ത്രിക്കെതിരായ വ്യക്തിപരമായ പ്രസ്‌താവനയല്ലെന്നും മതം പറഞ്ഞുള്ള പ്രസ്‌താവനയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനെ മുസ്‌ലിം ലീഗ് അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്താൻ സർക്കാറിന് കഴിഞ്ഞില്ല. അവരുടെ ആവശ്യങ്ങൾ പരിഹരിക്കണം. തീരത്തിൻ്റെ കണ്ണീരൊപ്പണമെന്നും എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന അഭിപ്രായമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.