ശബരിമല വിഷയത്തിൽ സുപ്രീംകോടതിയിലെ ദേവസ്വം ബോർഡ് നിലപാട് ശബരിമലയെ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പികെ കൃഷ്ണദാസ്. വിശ്വാസത്തെ തകർക്കാൻ ദേവസ്വംബോർഡ് തയ്യാറായി. ഈ സാഹചര്യത്തിൽ ദേവസ്വംബോർഡ് പ്രസിഡണ്ടിനും കമ്മീഷണർക്കും മറ്റുള്ളവർക്കും ശബരിമലയിൽ തുടരാൻ ധാർമികമായ അവകാശമില്ല. ഇവർ ഉടൻ ശബരിമലയുടെ പടിയിറങ്ങണം കൃഷ്ണകുമാർ വ്യക്തമാക്കി.
ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് ദേവസ്വം ബോർഡ് നടത്തിയത്- പികെ കൃഷ്ണദാസ്
ശബരിമല വിഷയത്തിൽ നിലപാട് സത്യസന്ധമാണെങ്കിൽ പത്മകുമാർ പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
പികെ കൃഷ്ണദാസ്
ശബരിമല വിഷയത്തിൽ നിലപാട് സത്യസന്ധമാണെങ്കിൽ പത്മകുമാർ പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. എന്നാൽ കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഇക്കാര്യത്തില്‍ ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും എ. പത്മകുമാര്‍ പറഞ്ഞു. കമ്മീഷറുടെ കാലാവധി നീട്ടി നല്‍കിയതിലുള്ള അതൃപ്തിയും പത്മകുമാര്‍ പ്രകടിപ്പിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വിഷയത്തില്‍ വിശദീകരണം തേടിയിട്ടില്ലെന്നാണ് ദേവസ്വം കമ്മീഷണറുടെ പ്രതികരണം.