തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാർച്ച് ആക്രമണക്കേസിൽ ഒന്നാം പ്രതിയും യൂത്ത് ലീഗ് നേതാവുമായ പികെ ഫിറോസിന് ഉപാധികളോടെ ജാമ്യം. നേരത്തെ കേസിലെ രണ്ടുമുതൽ 29 വരെയുള്ള പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം നൽകിയത്.
കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം. ഓരോ പ്രതിയും 25,000 രൂപയും രണ്ട് ജാമ്യക്കാരും ഹാജരാക്കണം, ഓരോ പ്രതികളും 2,586 രൂപ വീതം പിഴ അടയ്‌ക്കണം. ഇതോടെ ജാമ്യം ലഭിച്ച 28 പ്രതികളും കൂടിചേർന്ന് 72,408 രൂപ കേടതിയിൽ കെട്ടിവയ്‌ക്കണം എന്നീ കർശന വ്യവസ്‌ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.