കേരളം

kerala

ETV Bharat / state

മൂന്നു സീറ്റിലും വിജയസാധ്യത; മത്സരിക്കുമെന്ന് ഉറപ്പിച്ച് പി.ജെ. ജോസഫ് - കേരള കോൺഗ്രസ് എം

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നാണ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

പി.ജെ. ജോസഫ്

By

Published : Mar 3, 2019, 12:02 PM IST

Updated : Mar 3, 2019, 1:05 PM IST

കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും താന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച് പി.ജെ. ജോസഫ്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്സരിക്കാന്‍ ആഗ്രഹമുണ്ട്. പാര്‍ട്ടി തീരുമാനിച്ചാല്‍ എന്തായാലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ട്- പി.ജെ. ജോസഫ് പറഞ്ഞു

കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ കേരള കോണ്‍ഗ്രസിന് നല്‍കണമെന്നാണ് നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

1984-ല്‍ മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റുകളില്‍ മത്സരിച്ചിരുന്നതായും അതിനാല്‍ ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ തൊടുപുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ താന്‍ മത്സരിക്കുമെന്ന് പി.ജെ. ജോസഫ് പ്രഖ്യാപിച്ചിരുന്നു.

Last Updated : Mar 3, 2019, 1:05 PM IST

ABOUT THE AUTHOR

...view details