കേരളം

kerala

ETV Bharat / state

പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : കുറ്റക്കാരിയായ ഉദ്യോഗസ്ഥയിൽ നിന്ന് 1,75,000 രൂപ ഈടാക്കാന്‍ ഉത്തരവ് - ആറ്റിങ്ങൽ പിങ്ക് പൊലീസ് അപമാനിച്ച സംഭവം

1,50,000 രൂപയും കോടതി ചെലവായി 25,000 രൂപയും നൽകാനാണ് സര്‍ക്കാര്‍ ഉത്തരവ്. കുറ്റക്കാരിയായ ഉദ്യോഗസ്ഥയിൽ നിന്ന് തുക ഈടാക്കും

പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണ  പെൺകുട്ടിക്ക് നഷ്‌ടപരിഹാരത്തിന് സർക്കാർ ഉത്തരവ്  pink police harassment government decided to compensate the girl  government decided to give compensation to the girl who was harassed by the pink police  പിങ്ക് പൊലീസ് രജിത വിവാദംക  ആറ്റിങ്ങൽ പിങ്ക് പൊലീസ് അപമാനിച്ച സംഭവം  attingal pink police humiliation
പിങ്ക് പൊലീസിന്‍റെ പരസ്യവിചാരണ; പെൺകുട്ടിക്ക് നഷ്‌ടപരിഹാരത്തിന് സർക്കാർ ഉത്തരവ്

By

Published : Jul 13, 2022, 7:38 PM IST

തിരുവനന്തപുരം :ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെയും പിതാവിനെയും പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ പെൺകുട്ടിക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് സർക്കാർ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

1,50,000 രൂപയും കോടതി ചെലവായി 25,000 രൂപയും നൽകാനാണ് ഉത്തരവ്. കുറ്റക്കാരിയായ ഉദ്യോഗസ്ഥ രജിതയിൽ നിന്ന് തുക ഈടാക്കും. മോഷ്‌ടാക്കളെന്ന് ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി അപമാനിച്ച സംഭവത്തിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടിയും പിതാവുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകുകയായിരുന്നു. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാകില്ലെന്നാണ് സർക്കാർ അപ്പീലിൽ പറഞ്ഞത്.

എന്നാൽ സർക്കാർ വാദങ്ങൾ മറികടന്ന് ഹൈക്കോടതി നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. 2021 ആഗസ്റ്റ് 27ന് ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഇവരെ അപമാനിച്ചത്.

ABOUT THE AUTHOR

...view details