കേരളം

kerala

ETV Bharat / state

Pink Police Case | 'തന്‍റെ കുട്ടിയെ ഇനിയും കരയിക്കരുത്' ; സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് ജയചന്ദ്രന്‍

കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകരുതെന്ന് ജയചന്ദ്രന്‍

pink police harassment childs father on compensation order  childs father jayachandran against government decision to go for Appeal  ആറ്റിങ്ങൽ പിങ്ക് പൊലീസ് ഹൈക്കോടതി ഉത്തരവ്  സർക്കാർ നഷ്‌ടപരിഹാരം ആറ്റിങ്ങൽ പിങ്ക് പൊലീസ് സംഭവം
'തന്‍റെ കുട്ടിയെ സർക്കാർ ഇനിയും കരയിക്കരുത്': ജയചന്ദ്രൻ

By

Published : Dec 28, 2021, 2:22 PM IST

തിരുവനന്തപുരം : എട്ട് വയസ് മാത്രമുള്ള തന്‍റെ കുട്ടിയെ സർക്കാർ ഇനിയും കരയിക്കരുതെന്ന് ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ. കുട്ടിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകരുത്. നഷ്‌ടപരിഹാരത്തുകയിൽ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഒരു ഭാഗം ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിലേക്കും നൽകുമെന്നും ജയചന്ദ്രൻ അറിയിച്ചു.

സർക്കാരിന്‍റെ കുട്ടിയാണ്, സർക്കാർ പഠിപ്പിക്കേണ്ട കുട്ടിയാണെന്നും ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിങ്ക് പൊലീസ് കുട്ടിയെ പരസ്യവിചാരണ നടത്തുകയും മോഷ്‌ടാവായി ചിത്രീകരിക്കുകയും ചെയ്‌ത സംഭവത്തിൽ ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരമായി സർക്കാർ കുട്ടിക്ക് നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥക്കെതിരെ വകുപ്പുതല നടപടിക്കും കോടതി നിർദേശിച്ചിട്ടുണ്ട്.

'തന്‍റെ കുട്ടിയെ സർക്കാർ ഇനിയും കരയിക്കരുത്': ജയചന്ദ്രൻ

Also Read: 'തരൂർ പാർട്ടി നിലപാടിനൊപ്പം'; കെ റെയിലില്‍ ഉന്നയിച്ചവ പ്രസക്‌തമെന്ന് മറുപടി നല്‍കിയെന്ന് വി.ഡി സതീശന്‍

ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളും ഓഗസ്റ്റ് 27നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. പൊലീസ് വാഹനത്തില്‍ നിന്ന് തന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു പൊലീസ് ഉദ്യോഗസ്ഥയുടെ നടപടി. മൊബൈല്‍ ഫോണ്‍ പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നുതന്നെ കണ്ടെടുത്തിരുന്നു.

ഐസ്ആര്‍എഒയുടെ തിരുവനന്തപുരം കേന്ദ്രത്തിലേക്ക് കൂറ്റന്‍ ചേംബറുകളുമായി വാഹനം പോകുന്നത് കാണാനെത്തിയതായിരുന്നു ജയചന്ദ്രനും മകളും.

ABOUT THE AUTHOR

...view details