കേരളം

kerala

ETV Bharat / state

പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം : നഷ്‌ടപരിഹാരം നല്‍കാനുള്ള വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍ - ആറ്റിങ്ങള്‍ പിങ്ക് പൊലീസ് കേസ്

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെയും പിതാവിനെയും പൊതുജനമധ്യത്തിൽ അപമാനിച്ച സംഭവത്തിൽ പെൺകുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്നാണ് വാദം

pink police  attingal pink police case  kerala high court  പിങ്ക് പൊലീസ്  ആറ്റിങ്ങള്‍ പിങ്ക് പൊലീസ് കേസ്  പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം
പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവം: നഷ്‌ടപരിഹാരം നല്‍കാനുള്ള വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

By

Published : Jul 25, 2022, 11:14 AM IST

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് (25-07-2022) ഹൈക്കോടതിയില്‍. ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പരാതിക്കാരിയായ കുട്ടിക്ക് സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ്.

ഉദ്യോഗസ്ഥർ ചെയ്യുന്ന വ്യക്തിപരമായ കുറ്റത്തിന് സർക്കാരിന് ബാധ്യതയേൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയത്. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്‌ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്‌ച മുൻപാണ് ഉത്തരവിറക്കിയത്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് നഷ്‌ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകൾക്കായി 25000 രൂപയും ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും സർക്കാർ ഇന്ന് ഹൈക്കോടതിയില്‍ അറിയിക്കും.

Also read:പിങ്ക് പൊലീസിന്‍റെ പരസ്യ വിചാരണ : കുറ്റക്കാരിയായ ഉദ്യോഗസ്ഥയിൽ നിന്ന് 1,75,000 രൂപ ഈടാക്കാന്‍ ഉത്തരവ്

2021 ആഗസ്റ്റ് 27ന് ആറ്റിങ്ങൽ തോന്നക്കൽ സ്വദേശിനിയായ പെൺകുട്ടി പിതാവ് ജയചന്ദ്രനൊപ്പം മൂന്നുമുക്ക് ജങ്ഷനിൽ എത്തിയപ്പോഴാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഇവരെ അപമാനിച്ചത്.

ABOUT THE AUTHOR

...view details