കേരളം

kerala

ETV Bharat / state

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി - കൊറോണ വൈറസ്

കൊവിഡിനെ തുടർന്ന് ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിട്ടുണ്ട്

thiruvanthapuram  Pinguni festival  Sri Padmanabha Swamy Temple  covid  corona virus  തിരുവനന്തപുരം  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  കൊവിഡ്  കൊറോണ വൈറസ്  പൈങ്കുനി ഉത്സവം
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി

By

Published : Sep 10, 2020, 11:32 AM IST

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. കൊവിഡിനെ തുടർന്ന് ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഈ മാസം 18ന് പള്ളിവേട്ടയും 19ന് ആറാട്ടും നടക്കും. കൊവിഡ് കണക്കിലെടുത്ത് ശംഖുമുഖം കടപ്പുറത്ത് നടത്താറുള്ള പതിവ് ആറാട്ടിന് പകരം ക്ഷേത്രത്തിനു മുന്നിലെ പത്മതീർഥക്കുളത്തിൽ ചെറിയ രീതിയിലാണ് ആറാട്ട് നടത്തുക.

ഉത്സവത്തിന്‍റെ ഭാഗമായുള്ള മണ്ണുനീർ കോരൽ, ബ്രഹ്മകലശം എന്നിവയും ആഘോഷമില്ലാതെ നടത്തും. ഉത്സവ ദിനങ്ങളിൽ രാവിലെ 9.30 മുതൽ 12 മണി വരെയും വൈകിട്ട് 5.30 മുതൽ ആറ് മണി വരെയുമാണ് ഭക്തർക്ക് ദർശനം. രണ്ടു ഉത്സവം പതിവുള്ള ക്ഷേത്രത്തിൽ രണ്ടാമത്ത ഉത്സവമായ അൽപ്പശി ഉത്സവം ഒക്ടോബർ 15ന് നടത്തും.

ABOUT THE AUTHOR

...view details