കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് - പിണറായി വിജയൻ- എഫ് ബി പോസ്‌റ്റ്-പൗരത്വ ഭേദഗതി ബില്‍

ഇന്ത്യന്‍ സമൂഹത്തിന്‍റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ എന്ന്  ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മുഖ്യമന്ത്രി ആരോപിച്ചു.

Pinarayi Vijayan's Facebook post against the Citizenship Amendment Bill
പൗരത്വ ഭേദഗതി ബില്ലിനെതിരെ പിണറായി വിജയന്‍റെ  ഫേസ്ബുക്ക് പോസ്‌റ്റ്

By

Published : Dec 10, 2019, 7:29 PM IST


തിരുവനന്തപുരം: ഇന്ത്യയുടെ മതനിരപേക്ഷ - ജനാധിപത്യ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വം മതാടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്നതും പരിഗണിക്കുന്നതും ഭരണഘടനയെ നിരസിക്കലാണ്. ജനങ്ങളെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാണ് ശ്രമം. ഇന്ത്യന്‍ സമൂഹത്തിന്‍റെ മതനിരപേക്ഷമായ ഐക്യത്തെ ചോര്‍ത്തിക്കളയുന്നതാണ് അസാധാരണമായ വാശിയോടെയും തിടുക്കത്തോടെയും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ ബില്‍ എന്നും ഫേസ്ബുക്ക് പോസ്‌റ്റിലൂടെ മുഖ്യ മന്ത്രി ആരോപിച്ചു.

ഇന്ത്യ എല്ലാ വിഭാഗം ജനങ്ങളുടേതുമാണ്. നാം പോരാടി നേടിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാൻ അനുവദിച്ചുകൂടെന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് അവസാനിക്കുന്നത്.

ABOUT THE AUTHOR

...view details