തിരുവനന്തപുരം : ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ സംഘർഷം ഏറെ ദുഖ:കരമെന്ന് പറഞ്ഞ പിണറായി വിജയൻ ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന് പ്രശ്‌നപരിഹാരം ഉണ്ടാകാത്തത് വിഷമകരമാണെന്നും ട്വീറ്റ് ചെയ്‌തു. കലാപങ്ങളില്‍ ജീവനുകള്‍ നഷ്‌ടപ്പെടുന്നത് ദുഖകരമാണെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനപൂര്‍ണമായ ജീവിതം നയിക്കാൻ സർക്കാരുകൾ ഇടപെടണമെന്നും കേരള മുഖ്യമന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഹരിയാനയിലെ അക്രമങ്ങള്‍ അവസാനിപ്പിക്കുവാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
Haryana Violence| ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷം: ദു:ഖകരമെന്ന് പിണറായി വിജയൻ, അക്രമങ്ങള്‍ അവസാനിപ്പിക്കാൻ അഭ്യർഥിച്ച് ട്വീറ്റ് - പിണറായി വാർത്ത
വർഗീയ സംഘർഷം ഏറെ ദുഖ:കരമെന്ന് പറഞ്ഞ പിണറായി വിജയൻ ഉത്തരേന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന് പ്രശ്‌നപരിഹാരം ഉണ്ടാകാത്തത് വിഷമകരമാണെന്നും ട്വീറ്റ് ചെയ്‌തു.
ഹരിയാനയിലെ നൂഹിലുണ്ടായ വർഗീയ കലാപം ഗുരുഗ്രാമിലേക്ക് വ്യാപിക്കുന്നതിനിടയില്‍ മതപണ്ഡിതനെ കൊല്ലപ്പെടുത്തുകയും ഹോട്ടലുകളും വാഹനങ്ങളും കത്തിക്കുകയും കടകൾ നശിപ്പിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ടുകൾ. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്ര തടഞ്ഞതാണ് സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നാണ് കരുതപ്പെടുന്നത്. സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ നടപ്പടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷ മേഖലകളില്‍ ഇന്‍റര്‍നെറ്റ് ലഭ്യത താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ആറ് പേരാണ് ഹരിയാനയിലെ കലാപങ്ങളില്‍ കൊല്ലപ്പെട്ടത്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 116 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികൾ രക്ഷപെടില്ലെന്നും മുഖ്യമന്ത്രി മനോഹർലാല്‍ ഖട്ടാർ പറഞ്ഞു.