കേരളം

kerala

ETV Bharat / state

പാലക്കാട്ടെ കൊലപാതകങ്ങള്‍ : അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

ആഭ്യന്തര വകുപ്പിനെതിരെ പ്രതിപക്ഷവും, ബിജെപിയും രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു

pinarayi vijayan  palakkad murder  പാലക്കാട് കൊലപാതകം
ആര്‍എസ്‌എസ്‌-എസ്‌ഡിപിഐ പ്രവര്‍ത്തകരുടെ കൊലപാതകം; അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

By

Published : Apr 17, 2022, 10:37 PM IST

തിരുവനന്തപുരം : പാലക്കാട് നടന്ന കൊലപാതകങ്ങളില്‍ ഉത്തരവാദിയായവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ സുരക്ഷാ വീഴ്‌ചയുണ്ടായെന്നാരോപിച്ച് സര്‍ക്കാരിനും, ആഭ്യന്തരവകുപ്പിനുമെതിരെ പ്രതിപക്ഷവും, ബിജെപിയും രൂക്ഷവിമർശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് പ്രതികരണം.

Also read: പാലക്കാട്ടെ കൊലപാതകങ്ങള്‍ : 13 പേര്‍ പിടിയില്‍, കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ്

സംസ്ഥാനത്തിന്‍റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രണ്ട് ആക്രമണങ്ങളും നടന്നത്. ക്രമസമാധാനം ഇല്ലാതാക്കാൻ ഒരു ശക്തികളെയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തുനിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. ജനങ്ങൾ പ്രകോപനനീക്കങ്ങളിൽ വശംവദരാകരുത്. സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details