തിരുവനന്തപുരം:ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണെന്നും ആരെങ്കിലും അവതരിച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ ആകെ ഇടിഞ്ഞു പോകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിയിലാണ് അദ്ദേഹത്തിന്‍റെ പരാമർശം. മുഖ്യമന്ത്രിക്ക് എതിരെ ആരോപണം ഉന്നയിച്ചാൽ നാട് ഏറ്റെടുക്കുമെന്ന് കരുതരുത്.
ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണ്; ആരെങ്കിലും അവതരിച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ഇടിഞ്ഞുപോകുമെന്ന് കരുതുന്നില്ല: മുഖ്യമന്ത്രി - Kerala Assembly
ജീവിതത്തിൽ ശുദ്ധി പുലർത്തിയാൽ ആരുടെയും മുന്നിൽ തല കുനിക്കേണ്ടി വരില്ലെന്ന് അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു
![ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണ്; ആരെങ്കിലും അവതരിച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ഇടിഞ്ഞുപോകുമെന്ന് കരുതുന്നില്ല: മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ ചർച്ച മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയ ചർച്ചയുടെ മറുപടി മുഖ്യമന്ത്രിക്കെതിരെ ആരോപണം ആരോപണങ്ങളുടെ മറുപടി പിണറായി വിജയൻ Pinarayi vijayan statement in Kerala Assembly Pinarayi vijayan statement Kerala Assembly കേരള നിയമസഭ അടിയന്തരപ്രമേയ ചർച്ച](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15734010-thumbnail-3x2-ssssdddff.jpg)
ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണ്; ആരെങ്കിലും അവതരിച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ഇടിഞ്ഞുപോകുമെന്ന് കരുതുന്നില്ല: മുഖ്യമന്ത്രി
ഞങ്ങളുടേത് സുപരീക്ഷിത ജീവിതമാണ്; ആരെങ്കിലും അവതരിച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ ഇടിഞ്ഞുപോകുമെന്ന് കരുതുന്നില്ല: മുഖ്യമന്ത്രി
ജീവിതത്തിൽ ശുദ്ധി പുലർത്തണം. ആ ശുദ്ധി പുലർത്തിയാൽ ആരുടെയും മുന്നിൽ തലകുനിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തോട് പറഞ്ഞു. ഈ ശുദ്ധി പുലർത്തുന്നത് കൊണ്ടാണ് ഒരുതരത്തിലുള്ള ഉൾക്കിടിലവുമില്ലാതെ ശാന്തമായി നിൽക്കുന്നത്. ആരോപണങ്ങളെ ചിരിച്ചുകൊണ്ട് നേരിടാൻ കഴിയുന്നത്.
അതിനാൽ ശുദ്ധി പുലർത്താൻ ശ്രമിക്കണം. എന്നാൽ പിന്നീട് ദുഖിക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയെല്ലാം രാഷ്‌ട്രീയമാണ്. അതിൽ നിങ്ങൾക്ക് നിങ്ങളുടെ വഴി നോക്കാം. ഞങ്ങൾ ഞങ്ങളുടെ വഴി നോക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Last Updated : Jul 4, 2022, 6:09 PM IST