കേരളം

kerala

ETV Bharat / state

കേന്ദ്ര അന്വേഷണ ഏജൻസികളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി - കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം

സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

national investigation agencies  NIA Investigations  Kerala Government  LIFE Mission  ലൈഫ് മിഷൻ  കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം  കേരള സർക്കാർ
കേന്ദ്ര അന്വേഷണ ഏജൻസികളെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

By

Published : Nov 2, 2020, 8:56 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഏജൻസികളുടെ നിലപാടിന് മുന്നിൽ കീഴടങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടേത് നിയമവഴി വിട്ടുള്ള സഞ്ചാരമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നയങ്ങളും പരിപാടികളും എങ്ങനെ തീരുമാനിച്ചുവെന്ന് പരിശോധിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത് ഫെഡറലിസത്തെ ദുർബലപ്പെടുത്തുമെന്നും അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. സർക്കാരിന്‍റെ നിർവഹണ അധികാരത്തിലേക്കും ഭരണഘടനാസ്ഥാപനങ്ങളുടെ പരിശോധന അധികാരങ്ങളിലേക്കും കടന്നു കയറുകയാണ് ചില അന്വേഷണ ഏജൻസികൾ. വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ആരെതിർത്താലും കെ. ഫോൺ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചിലരുടെ തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നു, മൊഴികളിലെ ചില ഭാഗങ്ങൾ ഒരോരുത്തരുടെ താൽപര്യങ്ങൾ അനുസരിച്ച് ചോർന്ന് മാധ്യമങ്ങളിലേക്ക് വരുന്നു. ചിലർ ഏജൻസികൾ നാളെ എന്താണ് ചെയാൻ പോകുന്നതെന്ന് പ്രഖ്യാപിക്കുന്നു, അതനുസരിച്ച് എജൻസികൾ പ്രവർത്തിക്കുന്നു. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ഏജൻസികളുടെ ശ്രമം. എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അധികാര പരിധിക്കപ്പുറം ഇടപെടൽ നടത്തുന്നു. ലൈഫ് പദ്ധതിയെ താറടിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ രൂക്ഷ വിമർശനങ്ങളാണ് മുഖ്യമന്ത്രി ഉയർത്തിയത്. ആദ്യമായാണ് മുഖ്യമന്ത്രി കേന്ദ്ര അന്വേഷണ ഏജൻസികളെ പരസ്യമായി വിമർശിക്കുന്നത്. സിപിഎമ്മും ഇടതുമുന്നണിയും കേന്ദ്ര ഏജൻസികൾക്കെതിരെ രംഗത്ത് വന്നിട്ടും മുഖ്യമന്ത്രി ഏജൻസികളെ വിമർശിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details