തിരുവനന്തപുരം:കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ടായിരം കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് നബാർഡിന് മുഖ്യമന്ത്രി കത്തയച്ചു. ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് രണ്ടായിരം കോടി രൂപയുടെ വായ്‌പ ഉൾപ്പടെയുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കണമെന്നാണ് ആവശ്യം.
നബാർഡിന് രണ്ടായിരം കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചു - nabard
ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് രണ്ടായിരം കോടി രൂപയുടെ വായ്‌പ ആവശ്യപ്പെട്ടാണ് നബാർഡിന് മുഖ്യമന്ത്രി കത്തയച്ചത്. ബാങ്കുകൾക്ക് നൽകുന്ന വായ്‌പയുടെ പലിശ നിരക്ക് രണ്ട് ശതമാനമായി കുറയ്ക്കാനും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് 19;രണ്ടായിരം കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് നബാർഡിന് മുഖ്യമന്ത്രി കത്തയച്ചു
സഹകരണ ബാങ്കുകൾ ,ഗ്രാമീണ ബാങ്കുകൾ, വാണിജ്യ ബാങ്കുകൾ എന്നിവയ്ക്ക് നൽകുന്ന പുനർ വായ്‌പയുടെ പലിശ നിരക്ക് രണ്ട് ശതമാനമായി കുറയ്ക്കാനും ചെറുകിട സംരംഭങ്ങൾക്കും കൈത്തൊഴിലിനും നൽകുന്ന പുനർ വായ്‌പ 8.4 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാനും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം 20,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നബാർഡിനോട് സഹായം അഭ്യർത്ഥിച്ചത് .