തിരുവനന്തപുരം: വാക്‌സിന് ഇപ്പോൾ പ്രഖ്യാപിച്ച വില ന്യായമല്ലെന്നും ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരുകൾക്ക് സൗജന്യമായും സ്വകാര്യ മേഖലയ്ക്ക് താങ്ങാവുന്ന വിലയ്ക്കും വാക്‌സിന്‍ ലഭ്യമാക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ALSO READ:സൗജന്യ വാക്‌സിൻ, പ്രധാനമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല: പിണറായി വിജയൻ
സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും നേരിട്ട് വാങ്ങുന്ന യുകെ, യുഎസ് എന്നീ രാജ്യങ്ങളേക്കാൾ കൂടുതലാണ് കൊവിഷീൽഡ് വാക്‌സിന് നിശ്ചയിച്ച വില. 600 രൂപ എന്ന തീരുമാനം നടപ്പായാൽ ലോകത്ത് വാക്‌സിന് ഏറ്റവും വിലയുള്ള രാജ്യമായി ഇന്ത്യ മാറും.
ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുവെന്നാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞത്. എന്നാൽ ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്സിജൻ നൽകുന്ന കാര്യം ആലോചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ:സംസ്ഥാനത്ത് 26,685 പേർക്ക് കൂടി കൊവിഡ്